നല്ലേപ്പിള്ളി: സീനിയർ സിറ്റിസൺഫ്രണ്ട് വെൽഫെയർ അസോസിയേഷൻ നല്ലേപ്പിള്ളി പഞ്ചായത്ത് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ബിനു ഉദ്ഘാടനം ചെയ്തു.
ആർ. വേലായുധൻ അധ്യക്ഷത വഹിച്ചു. എ. മോഹനൻ, രവി മേനോൻ, ശിവകുമാർ, രേണുക, വി. രാജൻ, അജിത്ത് കുമാർ, കെ. രാമകൃഷ്ണൻ, വിജയൻ എന്നിവർ പ്രസംഗിച്ചു. ക്ഷേമപെൻഷൻ നാഷണലൈസ്ഡ് ബാങ്കിലെത്തി വാങ്ങണമെന്ന സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. നല്ലേപ്പിള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സീനിയർ സിറ്റിസൺ ഫ്രണ്ട് യൂണിറ്റ് രൂപികരിക്കാനും തീരുമാനമായി.